വിവാദങ്ങളും പരാതികളുമില്ലാതെ ശബരിമല മണ്ഡലകാലം പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്

വിവാദങ്ങളും പരാതികളുമില്ലാതെ ശബരിമല മണ്ഡലകാലം പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർത്തിയാകുന്നത് ഹൃദയാഘാതം മൂലമുള്ള മരണ നിരക്ക് ഏറ്റവും കുറഞ്ഞൊരു മണ്ഡലകാലമാണെന്നും മന്ത്രി വ്യക്തമാക്കി . ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 4 ലക്ഷത്തോളം തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മികച്ച സൗകര്യങ്ങൾ ഒരുക്കിയതിന് ആരോഗ്യ വകുപ്പ് കയ്യടി നേടിയിരുന്നു. പത്തനംതിട്ട ,കോട്ടയം ജില്ലകളിലായി 11 സർക്കാർ ആശുപത്രികളിലാണ് തീർത്ഥാടകർക്കായി പ്രത്യേക ചികിത്സാ സൗകര്യം ഏർപ്പെടുത്തിയത്. നിസാര രോഗങ്ങൾ മുതൽ ഹൃദയാഘാതം പോലെ ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് വരെ ചികിത്സ നൽകി. അലോപ്പതി ആശുപത്രി മുഖേന മൂന്നര ലക്ഷം തീർത്ഥാടകർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി. മൂന്നര ലക്ഷം തീർത്ഥാടകരാണ് ഇത്തവണ ചികിത്സ തേടിയത്. കൃത്യമായ സമയത്ത് ചികിത്സ ഒരുക്കിയത് വഴി ഹൃദയാഘാതം വന്ന 122 തീർത്ഥാടകരുടെ ജീവൻ രക്ഷിക്കാനായി. ആയുർവേദ ഹോമിയോ ആശുപത്രികൾ മുഖേനെയും ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ചികിത്സ നൽകാൻ സർക്കാരിനും ആരോഗ്യ വകുപ്പിനും സാധിച്ചു. കൃത്യമായ മുന്നൊരുക്കമാണ് ശബരിമല തീർത്ഥാടമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയത്.