പ്രഭാതഭക്ഷണം കഴിക്കുന്നത്ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നു പഠന റിപ്പോർട്ട്. ദി ജേർണൽ ഓഫ് ന്യൂട്രീഷൻ, ഹെൽത്ത് ആൻഡ് ഏജിംഗ് എന്ന മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പാനിഷ് ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിൽ, പ്രഭാതഭക്ഷണം കഴിക്കുന്നതിന്റെ അളവും പോഷകഗുണവും ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതായി കണ്ടെത്തി. ആരോഗ്യകരമായ പ്രഭാതഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മെറ്റബോളിക് സിൻഡ്രോം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും എന്നും പഠനം പറയുന്നു. സമീകൃതവും പോഷക സമൃദ്ധവുമായ പ്രഭാതഭക്ഷണം പ്രായമായവർക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കുമെന്നും പഠനം എടുത്ത് പറയുന്നു.