തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജി-ഗെയ്റ്റർ സ്ഥാപിച്ചിട്ട് ഒരു വർഷമായതായി ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജി-ഗെയ്റ്റർ സ്ഥാപിച്ചിട്ട് ഒരു വർഷമായതായി ആരോഗ്യമന്ത്രി വീണ ജോർജ്. പൂർണമായും ചലനശേഷി നഷ്ടപ്പെട്ടവർക്ക് റോബോട്ടിക് സൊല്യൂഷൻസിലൂടെ നിർമ്മിതബുദ്ധി ഉപയോഗിച്ച് ചലനശേഷി വീണ്ടെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഏറ്റവും ഫലപ്രദമായ പിന്തുണ നൽകുന്ന ജി-ഗെയ്റ്റർ രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ചത്. കെ ഡിസ്‌കിന്റെ സഹായത്തോടെ ജൻറോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച ജി ഗെയ്റ്റർ ആണ് ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചതെന്ന് വീണ ജോർജ് തന്റെ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കി.