കോഴിക്കോടിലെ ചെക്യാട് വേവത്ത് വിദ്യാർഥിക്ക് നേരെ തെരുവു നായ ആക്രമണം. സ്കൂൾ ബസ് കാത്തുനിന്ന മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയാന് നേരെയാണ് നായ ആക്രമിക്കാനായി പാഞ്ഞടുത്തത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥി വീഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് ഇതേ സ്ഥലത്ത് തന്നെ മറ്റൊരു വിദ്യാർഥിയെ നായ അക്രമിക്കാൻ ശ്രമിച്ചിരുന്നു. ഒരു വീട്ടമ്മയുടെ സമയോജിതമായ ഇടപ്പെടലിനെ തുടർന്നാണ് കുട്ടി രക്ഷപ്പെട്ടത്.