മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണ ജോർജ്

മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണ ജോർജ് . ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പർക്ക പട്ടികയിയിലുള്ളത്. അതിൽ 32 പേർ ഹൈയസ്റ്റ് സമ്പർക്കപ്പട്ടികയിലാണുള്ളത്.
രാവിലേയും വൈകുന്നേരവും ആരോഗ്യവകുപ്പ് അവലോകന യോഗം ചേർന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസലേഷൻ മുറികളും ആറ് ഐ.സി.യു ബെഡുകളും ആറു വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 18 സ്വകാര്യ ആശുപത്രികളിലായി 39 ഐസലേഷൻ മുറികളും 53 ഐസലേഷൻ ബെഡുകളും 33 ഐ.സി.യു ബെഡുകളും 134 ഓക്സിജൻ സപ്പോർട്ടഡ് ബെഡുകളും 17 വെന്റിലേറ്ററുകളും തയ്യാറാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാനസിക പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഫീൽഡ് സർവെയുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ 1576 വീടുകളിലും വണ്ടൂരിലെ 1711 വീടുകളിലും തിരുവാലിയിലെ 1694 വീടുകളിലും അടക്കം ആകെ 4981 വീടുകളിൽ ഇന്ന് സർവെ നടത്തി. 146 ടീമുകളായാണ് സർവെ നടത്തിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.