നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഫാമിലി അഡോപ്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ദേശീയ പ്രബന്ധ മത്സരത്തിൽ അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം മെഡിക്കൽ കോളേജിലെ അപ്പു രജോഷ് ആണ്. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ഞാനിക്കരി എന്ന തീർത്തും ഗ്രാമീണ മായിട്ടുള്ള പ്രദേശത്തെ വാർഡ് ഒന്നിലെ പ്രവർത്തനങ്ങളെ സംബന്ധിച്ചായിരുന്നു പ്രബന്ധം. ഈ പ്രോഗ്രാമിൽ പങ്കെടുത്ത് ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മെഡിക്കൽ വിദ്യാർഥികളെ ആരോഗ്യമന്ത്രി വീണ ജോർജ് അഭിനധിച്ചു