സംസ്ഥാനത്തെ രോഗവിവര കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. 55,830 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കണക്ക് അനുസരിച്ച് ഡെങ്കി സംശയിക്കുന്നത് 1693 പേർക്കാണ്. സ്ഥിരീകരിച്ചത് 493 പേർക്കും. രണ്ട് ഡെങ്കി മരണവും സംശയിക്കുന്നു. 69 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു, മൂന്ന് എലിപ്പനി മരണവും സ്ഥിരീകരിച്ചു. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.