രസകരമായ രീതിയിൽ വിദ്യാഭ്യാസം നല്കുന്നതിനായുള്ള അക്കാദമിക് കലണ്ടർ സർക്കാർ പുറത്തിറക്കി

ഒൻപതാം ക്ലാസിനും പത്താം ക്ലാസിനുമുള്ള ഇതര അക്കാദമിക് കലണ്ടർ സർക്കാർ പുറത്തിറക്കിയാതായി മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. ലഭ്യമായ വിവിധ സാങ്കേതിക രീതികളും സോഷ്യൽ മീഡിയ ഉപകരണങ്ങളും ഉപയോഗിച്ച് രസകരവും താല്പര്യമുണർത്തുന്നതുമായ രീതിയിൽ വിദ്യാഭ്യാസം നൽകുന്നതിന്, അധ്യാപകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കലണ്ടർ നൽകുന്നു. പഠിതാക്കൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും വീട്ടിലിരുന്നുപോലും ഇത് ഉപയോഗപ്പെടുത്താൻ കഴിയും.  മൊബൈൽ, റേഡിയോ, ടെലിവിഷൻ, എസ്എംഎസ്, വിവിധ സോഷ്യൽ മീഡിയ എന്നിവയിലേക്കുള്ള ആക്സസ് കലണ്ടർ കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

11, 12 ക്ലാസുകൾക്കുള്ള ബദൽ അക്കാദമിക് കലണ്ടർ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. ദിവ്യാങ് ഉൾപ്പെടെയുള്ള എല്ലാ കുട്ടികളുടെയും ആവശ്യം ഈ കലണ്ടർ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിലബസിൽ നിന്നോ പാഠപുസ്തകത്തിൽ നിന്നോ എടുത്ത തീം, ചാപ്റ്റർ എന്നിവ പരാമർശിച്ച് രസകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന, ആഴ്‌ച തിരിച്ചുള്ള പദ്ധതി കലണ്ടറിൽ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പാഠപുസ്തകങ്ങൾക്ക് പുറമെ കുട്ടികളുടെ പഠനത്തിലെ പുരോഗതി വിലയിരുത്തുന്നതിന് അധ്യാപകർക്കും രക്ഷിതാക്കൾക്കും സൗകര്യമൊരുക്കുക എന്നതാണ് പാഠ്യ പദ്ധതികൾ ഒരുക്കിയിരിക്കുന്നതിന് പിന്നിലെ പ്രമേയം.

കലണ്ടറിൽ നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ പഠന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതിനാൽ കുട്ടികൾ അവരുടെ സംസ്ഥാനത്തിലോ യുടിയിലോ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഏത് മാധ്യമത്തിലൂടെയും ഫലം നേടാനാകുമെന്നും മന്ത്രി പറഞ്ഞു. കലാ വിദ്യാഭ്യാസം, ശാരീരിക വ്യായാമങ്ങൾ, യോഗ തുടങ്ങിയ പരീക്ഷണാത്മക പഠന പ്രവർത്തനങ്ങളാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പല വിദ്യാർത്ഥികൾക്കും മൊബൈലിൽ ഇന്റർനെറ്റ് സൗകര്യമോ വ്യത്യസ്ത സോഷ്യൽ മീഡിയ ഉപകരണങ്ങൾ ഉപയോഗിക്കാനോ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യത്തിൽ കലണ്ടർ അധ്യാപകർക്ക് മാർഗ നിർദേശങ്ങൾ നൽകും. അധ്യാപകർ മൊബൈൽ ഫോണുകളിലൂടെ നിർദേശങ്ങളായോ വോയ്‌സ് കോൾ ചെയ്തോ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും മാർഗ നിർദേശങ്ങൾ കൈമാറുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY