കേരളത്തിന് അഭിമാനമായി ആരോഗ്യ മേഖലയ്ക്ക് വീണ്ടും രണ്ട് ദേശിയ പുരസ്കാരങ്ങള്‍കൂടി. 91 ശതമാനം സ്കോറോടെ കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രവും, 91.48 ശതമാനം സ്കോറോടെ തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രവുമാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്റെ അംഗീകാരം നേടിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ 176 ആശുപത്രികള്‍ എന്‍.ക്യു.എ.എസ് അംഗീകാരവും 77 ആശുപത്രികള്‍ പുന:അംഗീകാരവും നേടി.