അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. അവോക്കാഡോയിൽ കാണപ്പെടുന്ന നാരുകളുടെയും അപൂരിത കൊഴുപ്പും പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. അക്കാഡമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവാക്കാഡോ കഴിക്കുന്ന സ്ത്രീകൾക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയൻ്റുകളും അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അവാക്കാഡോ ഭക്ഷണം കഴിച്ചതിനുശേഷം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ പെട്ടന്നുള്ള വർദ്ധനവ് തടയുകയും ചെയ്യുന്നതായി പഠനം പറയുന്നു. അവാക്കാഡോയിൽ കാണപ്പെടുന്ന അപൂരിത കൊഴുപ്പും നാരുകളും നല്ല കൊളസ്ട്രോളിൻ്റെ അളവ് നിലനിർത്താൻ സഹായിക്കും. തുടർന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.