ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ശരീരത്തിലെ കേന്ദ്രനാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ തകാറിലാക്കുമെന്ന് പഠന റിപ്പോർട്ട്. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.കതിരേശൻ ഷൺമുഖത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിലും തെരുവോര ഭക്ഷണങ്ങളിലും പല വീടുകളിലും ഡീപ് ഫ്രൈ ചെയ്യിയാൻ ഉപയോഗിക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണരീതിയിലൂടെ ഹൃദയസംബന്ധമായ തകരാറുകൾ, ചിലയിനം കാൻസറുകൾ, എന്നിവ ഉണ്ടാകുമെന്നും പഠനത്തിൽ കണ്ടെത്തി. പുനരുപയോഗിച്ച എണ്ണകൾ കൊണ്ടുള്ള ആഹാരക്രമം നൽകിയ എലികളിൽ ആണ് പഠനം നടത്തിയത്. ഉയർന്ന അളവിൽ എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നത് വഴി അവയിലെ കെമിക്കൽ ഘടനയിൽ മാറ്റം വരുകയും ഗുണകരമായ ആന്റിഓക്സിഡന്റുകൾ കുറച്ച് ട്രാൻസ്ഫാറ്റുകൾ പോലുള്ള ഉപദ്രവകാരികളായ ഘടകങ്ങൾ വർധിക്കുകയും ചെയ്യും. എണ്ണ ചൂടാക്കുംതോറും ആരോഗ്യത്തിനു ഹാനികരമാകുന്ന ഘടകങ്ങൾ രൂപപ്പെടുകയും ചെയ്യുമെന്ന് പഠനം പറയുന്നു. അമേരിക്കൻ സൊസൈറ്റി ഫോർ ബയോകെമിസ്ട്രി & മോളിക്യൂളാർ ബയോളജിയുടെ വാർഷിക സമ്മേളനത്തിൽ പഠനം അവതരിപ്പിച്ചിട്ടുണ്ട്. ബയോളജിക്കൽ കെമിസ്ട്രി ജേർണലിലാണ് പഠനം പ്രസിദ്ധീകരിക്കുക.