കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി

കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി. പ്രീവാള്‍’ എന്നാണ് മരുന്നിന്റെ പേര്. മരുന്ന് രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഉടന്‍ ലഭ്യമായിത്തുടങ്ങും. രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണിതെന്ന് ടാറ്റ മെമ്മോറിയല്‍ സെന്റര്‍ വ്യക്തമാക്കി. പൊടിരൂപത്തിലുള്ളതാണ് മരുന്ന്. കുട്ടികളുടെ ശരീരഭാരത്തിന് ആനുപാതികമായ, കൃത്യമായ ഡോസ് നല്‍കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. സാധാരണമായി കാണുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയ്ക്കാണ് ഇതുപയോഗിക്കുക. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലും നവി മുംബൈയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഇന്‍ കാന്‍സറും സംയുക്തമായി ബെംഗളൂരുവിലെ ഐ.ഡി.ആര്‍.എസ്. ലാബുമായി ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചത്.

LEAVE A REPLY