വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ച് രാജ്യങ്ങള്‍

വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ച് രാജ്യങ്ങള്‍. അമേരിക്ക, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ ഗുരുതര ശ്വാസകോശ രോഗമായ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചുവെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെന്‍മാര്‍ക്കില്‍ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നും നെതര്‍ലാന്‍ഡ്‌സിലും നിരക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. മൈകോപ്ലാസ്മ ന്യുമോണിയ എന്ന, ശ്വാസകോശരോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയല്‍ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയിലെ ഒഹിയോയില്‍ മാത്രം 150 കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ നിലവിലുള്ളത് സീസണലായി കാണപ്പെടുന്ന രോഗവ്യാപനമാകാമെന്നും, നിരീക്ഷിച്ചു വരികയാണെന്നുമാണ് Centers for Disease Control and Prevention വ്യക്തമാക്കുന്നു.