ഇന്ന് ഓക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം. ജീവിക്കാനായി നാം തിരക്ക് പിടിച്ചു ഓടുമ്പോള്‍ ഇടക്കെപ്പോഴെങ്കിലുമൊക്കെ സ്‌ട്രെസ് അഥവാ മാനസീക പിരിമുറുക്കം എന്ന അവസ്ഥ നമുക്കുണ്ടായിട്ടില്ലേ. പ്രായഭേദമെന്യേ എല്ലാവരിലും മാനസീക പിരിമുറുക്കങ്ങള്‍ അനുഭവപ്പെടാറുണ്ട്. ചില ഭക്ഷണങ്ങള്‍ പോലും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതൊക്കെ ഭക്ഷണങ്ങള്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്നു നോക്കാം.അമിത പഞ്ചസാര ഉപയോഗം, പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍, വൈറ്റ് ബ്രഡ്, പാസ്ത,വൈറ്റ് റൈസ്,ഉരുളന്‍ കിഴങ്ങ്, പ്രോസസ് ചെയ്ത ഫാസ്റ്റ് ഫുഡ്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയാണ് ഇതില്‍ ചിലത്. നല്ല ശാരീരികാരോഗ്യം പോലെ പ്രധാനമാണ് നല്ല മാനസികാരോഗ്യവും. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെതന്നെ മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാന്യമര്‍ഹിക്കുന്നു എന്നത് മറക്കാതിരിക്കുക.