ദിവസവും അമ്പതു പടികൾ കയറിയാൽ ഹൃദ്രോഗത്തെ ചെറുക്കാനാകുമെന്നു പഠനം.അമേരിക്കയിലെ ടൂലേയ്ൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അതിരോസ്ക്ലിറോസിസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ കാർഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് നേടിയെടുക്കുന്നതിൽ പടികൾ കയറുന്നതിന്റെ സ്ഥാനം വലുതാണെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ദിവസവും അമ്പതു ചുവടുകൾവെക്കുന്നത് ഹൃദ്രോഗസാധ്യത ഇരുപതുശതമാനത്തോളം കുറയ്ക്കുമെന്നും പഠനം പറയുന്നു.