കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്കുനേരെ രോഗിയുടെ ആക്രമണം

കളമശേരി: ആശുപതിയിൽ ഡോക്ടർക്കു നേരെ വീണ്ടും ആക്രമണം. കളമശേരി മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിയ രോഗിയാണ് ഡോക്ടർക്കു നേരെ അക്രമംനടത്തിയത്. രോഗി ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് അക്രമത്തിനിരയായ ഡോക്ടർ ഇർഫാൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക ചികിത്സ കഴിഞ്ഞതോടെ മറ്റ് പേഷ്യന്റ്‌സിന്റെ അടുത്ത് പ്രൊസീജ്യറിനായി പോയപ്പോഴാണ് രോഗിയുടെ സ്വഭാവം മാറിയതെന്നും, ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ദേഷ്യപ്പെടുകയും അസഭ്യം പറയുകയും, വധ ഭീഷണി മുഴക്കുകയും ചെയ്തതായി ഡോക്ടർ പറഞ്ഞു. അക്രമകാരിയായ രോഗിയെ മറ്റ് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ്
കീഴ്പ്പെടുത്തിയത്. സംഭവത്തിൽ പ്രതി ഡോയലിനെ കളമശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY