തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെൻറ് സെൻററിലെ ജെനറ്റിക് ആൻറ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന ലാബുകൾക്ക് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. സി.ഡി.സി.യിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആൻഡ് മെറ്റബോളിക് ലാബ്. സിഡിസിയുടെ വികസന പ്രവർത്തനങ്ങൾക്കായി 2.73 കോടി രൂപയുടെ ഭരണാനുമതി നൽകി. വിവിധ ഉപകരണങ്ങൾ, റിസർച്ച്, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയ്ക്കാണ് തുകയനുവദിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കുട്ടിക്കാലത്തെ കുട്ടികളിലെ വെല്ലുവിളികൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് സിഡിസി പ്രവർത്തിച്ചു വരുന്നത്.18 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കീം മുഖാന്തരം പരിശോധനകൾ സൗജന്യമാണ്.