തൃശൂർ മെഡിക്കൽ കോളേജിൽ എട്ടു കോടിയുടെ അഴിമതി; കോൺഗ്രസ് നേതാവ് അനിൽ അക്കര

തൃശൂർ മെഡിക്കൽ കോളേജിൽ എട്ടു കോടിയുടെ അഴിമതി നടന്നതായി കോൺഗ്രസ് നേതാവ് അനിൽ അക്കര. മെഡിക്കൽ കോളേജിലേക്കുള്ള കെഡാവർ ബാഗ് വാങ്ങിയെന്നു കാണിച്ചു എൻആർഎച്ച്എം തുകയിൽ നിന്നും എട്ടുകോടിയുടെ കൊള്ള മെഡിക്കൽ കോളേജ് സുപ്രണ്ടും, എംപ്ലോയീസ് സഹകരണ സംഘവും ചേർന്ന് നടത്തിയെന്ന് അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോ​ഗ്യമന്ത്രി വീണാ ജോർജിനെയും അനിൽ അക്കര വിമർശിച്ചു. കേരളത്തിലെ ആരോഗ്യമന്ത്രിക്ക് ആരോഗ്യമേഖലയിൽ നടക്കുന്ന കൊളളയെകുറിച്ച് അറിയില്ല. മന്ത്രി കാര്യങ്ങൾ പഠിക്കണം. മന്ത്രി മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണ്. ആരോഗ്യവകുപ്പിനെ വിമർശിക്കുമ്പോൾ മാധ്യമപ്രവർത്തകർക്ക് കുശുമ്പാണെന്ന് പറയുന്നു. പ്രതിപക്ഷ നേതാവിനെ ആരോഗ്യമന്ത്രി രാഷ്ട്രീയ പ്രവർത്തനം പഠിപ്പിക്കേണ്ടന്നും അനിൽ അക്കര പറഞ്ഞു.

LEAVE A REPLY