പട്‌ന : അവധി കിട്ടാത്തതില്‍ അരിശംപൂണ്ട സിഐഎസ്എഫ് ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. ബിഹാറിലെ ഔറംഗബാദില്‍ ഉച്ചയ്ക്ക് 12.30 തോടെ ആയിരുന്നു സംഭവം.
ഔറംഗബാദ് തെര്‍മല്‍ പവര്‍ സ്‌റ്റേഷനില്‍ കാവല്‍ ജോലിയിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ബല്‍വീര്‍ സിംഗ് എന്ന ജവാനാണ് അവധി കിട്ടാത്തതിന്റെ അരിശം തീര്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ തുടച്ചയായി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ബല്‍വീറിനെ അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഹെജ്‌കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ജവാന്മാവും ഒരാള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമാണ്. മൂന്നുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

















