അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പില്ല. അതേസമയം, അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി വരെ കേരളാ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുള്ളതായും 19ാം തീയതി വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY