ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

Portrait of a group of medical practitioners standing together in a hospital

തിരുവനന്തപുരം :ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
നോർക്ക റൂട്ട്സ്, ജർമ്മൻ ഫെഡറൽ എംപ്ലോയ്‍മെന്റ് ജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷൻ എന്നിവ ചേർന്ന് സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തു വച്ച് ഏപ്രിൽ 19 മുതൽ 28 വരെ ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം നൽകുകയും പിന്നീട് ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യും. നഴ്സിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. ബി.എസ്.സി നഴ്സുമാർക്ക് പ്രവർത്തി പരിചയം നിർബന്ധമല്ല. എന്നാൽ ജനറൽ നഴ്സിംഗ് പാസായവർക്ക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമായിരിക്കും. അപേക്ഷകൾ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി നൽകാവുന്നതാണ്. മാർച്ച് 6 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY