കുവൈറ്റ് സിറ്റി: വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിന് സ്മാർട്ട് സംവിധാനം സജ്ജമാക്കാൻ ഒരുങ്ങി കുവൈറ്റ്. ഉദ്യോഗാർഥികളുടെ പ്രൊഫഷണൽ കഴിവുകൾ പരിശോധിച്ച് യോഗ്യരായവർക്കു മാത്രം വിസ അനുവദിക്കുന്ന രീതി ആവിഷ്കരിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യമേഖലയിൽ വിദേശ റിക്രൂട്മെന്റിന് ഏജൻസി രൂപീകരിക്കാനും ആലോചനയുണ്ട്. അതേസമയം സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്ന പദ്ധതികളും നടപ്പാക്കും.