എറണാകുളം ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ

എറണാകുളം: എറണാകുളം ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. വെള്ളക്കെട്ടുകളും റോഡിലെ മാലിന്യവും ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദ്ദേശം നൽകി. വാർഡ് തലത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ വ്യക്തമാക്കി. ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതായി എൻസിഡിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 6967 പനി ബാധിതർ ചികിത്സ തേടിയെത്തിയതിൽ 170 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY