ഇന്‍ഫോപാര്‍ക്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പ്് തുടങ്ങി

കൊച്ചി: അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക മാസ് വാക്‌സിനേഷന്‍ ക്യാമ്പിന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടക്കമായി. പി.ടി തോമസ് എംഎല്‍എ ഉല്‍ഘാടനം ചെയ്തു. ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഇന്‍ഫോപാര്‍ക്ക് നേരിട്ട് സംഘടിപ്പിച്ച ക്യാമ്പില്‍ 8000 ഡോസ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്. കാമ്പസില്‍ നടന്ന ചടങ്ങില്‍ പി.വി ശ്രീനിജന്‍ എംഎല്‍എ, കേരള ഐടി പാര്‍ക്‌സ് സി.ഇ.ഒ. ജോണ്‍ എം തോമസ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കി ഇന്‍ഫോപാര്‍ക്കിനെ വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്) ഹോസ്പിറ്റലാണ് ക്യാമ്പിന് ആവശ്യമായ വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഇന്‍ഫോപാര്‍ക്കില്‍ ക്യാമ്പിനായി ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY