റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള ലെവി രണ്ടാംഘട്ടം മെയ് 11 മുതൽ നടപ്പിലാക്കും. സ്വദേശി സ്പോണ്സർഷിപ്പിൽ നാലിൽ കൂടുതലും വിദേശിയുടെ സ്പോണ്സർഷിപ്പിൽ രണ്ടിൽ കൂടുതലുമുള്ള ഗാർഹിക തൊഴിലാളികൾക്ക് വർഷത്തിൽ 9600 റിയാൽ ലെവി നിർബന്ധമാക്കിയുള്ള തീരുമാനം കഴിഞ്ഞ വർഷമായിരുന്നു സൗദി അധികൃതർ അറിയിച്ചത്. രണ്ട് ഘട്ടങ്ങളായാണ് ലെവി നടപ്പിലാക്കുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.