തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിനിയാണ് തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിക്കാണ് യുവതിയും സുഹൃത്തും ചേർന്ന് വിറ്റത്. മൂന്നു ലക്ഷം രൂപ നല്‍കിയാണ് കരമന സ്വദേശികൾ കുഞ്ഞിനെ വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY