കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പുതിയ വീഡിയോ പങ്കുവെച്ച് നടൻ ബാല

എറണാകുളം: ആരാധകർക്ക് നന്ദി പറഞ്ഞു നടൻ ബാല. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച പുതിയ വിഡിയോയിൽ സംസാരിക്കുകയായിരുന്നു. ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയിൽ തന്നെ കാണാൻ പറ്റുമെന്നും ബാല വീഡിയോയിൽ പറയുന്നു. തന്നെ സ്നേഹിക്കുന്നവർക്കും തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്കും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും നടൻ പറയുന്നു.

LEAVE A REPLY