ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്ങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ഒരുങ്ങി ആരോഗ്യവകുപ്പ്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വീടുകളിലെത്തി സര്‍വ്വേ നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്. പുകബാധിധ പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തി സര്‍വ്വേ നടത്തും. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ പുക ശ്വസിച്ചതിനെത്തുടര്‍ന്നുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കും. മേഖലയിലെ ആശുപത്രികളില്‍ മതിയായ സൗകര്യം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണണം. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലധികം നീണ്ടുനിന്ന വിഷപ്പുക ജനങ്ങളിലുണ്ടാക്കിയ ആരോഗ്യപ്രശ്‌നങ്ങളുടെ വ്യക്തമായ ചിത്രം സര്‍വ്വേയിലറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

LEAVE A REPLY