വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ പദ്ധതിക്ക് എറണാകുളം ജില്ലാ ജയിലില്‍ തുടക്കംകുറിച്ചു

എറണാകുളം: കാക്കനാട് ജയിലില്‍ നിന്ന് ഇനി മുതല്‍ സാനിട്ടറി പാഡുകളും. വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ എന്ന പദ്ധതിക്ക് എറണാകുളം ജില്ലാ ജയിലില്‍ തുടക്കമായി. കുറഞ്ഞ നിരക്കില്‍ സാനിട്ടറി പാഡുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം വിജയിച്ചാല്‍ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും പദ്ധതി നടപ്പിലാക്കും. കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികള്‍ തന്നെയാണ് ഫ്രീഡം കെയറിന്റെ ആദ്യ ഉപഭോക്താക്കള്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ പാഡുകള്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികള്‍ വ്യവസായ വകുപ്പ് ആരംഭിച്ചു. കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെ 12 ലക്ഷം രൂപ സിഎസ്ആര്‍ ഫണ്ടാണ് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു മാസത്തെ പരിശീലനത്തില്‍ മാത്രം രണ്ടായിരത്തിലേറെ പാഡുകളാണ് ജയിലില്‍ തയ്യാറാക്കിയത്. ഫ്രീഡം ചപ്പാത്തി പോലെ ഫ്രീഡം കെയറും ഒരു ബ്രാന്‍ഡായി മാറാന്‍ തയ്യാറെടുക്കുകയാണ്.

LEAVE A REPLY