രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ;ആക്റ്റീവ് കേസുകളുടെ എണ്ണം 18,389 ആയി ഉയർന്നു

കോവിഡ്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ 3824 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചത്തേക്കാൾ 28 ശതമാനം വർധനവുണ്ട്. വെള്ളിയാഴ്ച 2999 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ആക്റ്റീവ് കേസുകളുടെ എണ്ണം 18,389 ആയി.