എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ദിനം പ്രതി ഉപയോഗിക്കുന്നത് എം ഡി എം എ കുട്ടി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കി

കോഴിക്കോട്: കുന്നമംഗലത്ത് എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താന്‍ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും ഡിപ്രഷന്‍ മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കുട്ടി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയതായി എസിപി കെ സുദര്‍ശനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തില്‍ ഏറെയായി ലഹരി ഉപയോഗിക്കുന്നു. ഒമ്പതാം ക്ലാസ്സിലെ സീനിയര്‍ വിദ്യാര്‍ത്ഥിനിയാണ് ആദ്യമായി ലഹരി തന്നത്. പിന്നീട് താന്‍ ലഹരിക്ക് അടിമപ്പെട്ടതായും സ്‌കൂളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായും കുട്ടി മൊഴിനല്‍കി.