ഗുജറാത്തില്‍ വന്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്; രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തതായി ഗുജറാത്തി മാധ്യമങ്ങള്‍ അറിയിച്ചു

ഗുജറത്ത്: ഗുജറാത്തില്‍ വന്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തതായി ഗുജറാത്തി മാധ്യമങ്ങള്‍ അറിയിച്ചു. മോര്‍ബിയില്‍ 300 ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണത് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങുന്നതിന്ന് കാരണമായി. സംസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബിപോര്‍ജോയ് ചുഴലികാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന സേനയുടെയും 36 ടീമുകളെയും, ആര്‍മി, നേവി ടീമുകളെയും വിന്യസിപ്പിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ഗുജറാത്തിലെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്നും, രാജസ്ഥാന്‍ ഭാഗത്തേക്കുള്ള കാറ്റിന്റെ സഞ്ചാരം രാജസ്ഥാനില്‍ കനത്ത മഴയുണ്ടാക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY