ശ്രീലങ്കയില്‍ പള്ളികളിലെ കുര്‍ബാനകളെല്ലാം റദ്ദാക്കി; വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ച് ആര്‍ച്ച് ബിഷപ്പ്

ഭീകരാക്രമണ സാധ്യതയുടെ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ പള്ളികളിലെ ശുശ്രൂഷകള്‍ റദ്ദാക്കി കത്തോലിക സഭ.. വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഞായറാഴ്ച കുര്‍ബാന ഉള്‍പ്പെടെ ഉണ്ടായിരിക്കില്ലെന്ന് ബിഷപ്പ് അറിയിച്ചു.

കൂടുതല്‍ ഭീകരാക്രമണ സാധ്യതയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പള്ളികളിലെ ശുശ്രൂഷകള്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്.

അതേസമയം, ഭീകരരുടെ താവളങ്ങളില്‍ സൈന്യം ഇപ്പോഴും റെയ്ഡ് തുടരുകയാണ്. ഏറ്റുമുട്ടലുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ വകുപ്പ് അറിയിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ റെയ്ഡിന് നേരെ ഒരുകൂട്ടം ആളുകള്‍ നിറയൊഴിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. എഴുപത് ഭീകരര്‍ ഇപ്പോഴും ഒളിവിലാണെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.

LEAVE A REPLY