ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ ഇനി പിഴ

മസ്കറ്റ്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 50 മുതൽ 5000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. കൂടാതെ ഒരു ദിവസം മുതൽ ആറ് മാസം വരെ തടവും ലഭിക്കും. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നത് വർധിച്ചതോടെയാണ് പുതിയ തീരുമാനം. മറയുളള ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നതിന് കുഴപ്പമില്ല. ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നുണ്ടെങ്കിൽ അത് പുറത്തേക്ക് കാണാത്ത രീതിയിൽ മറച്ചുകൊണ്ടായിരിക്കണമെന്നും ന​ഗരസഭയിറക്കിയ പ്രസ്താവനയിൽ പറയുന്നു. വസ്ത്രത്തിൽ നിന്ന് വെളളം താഴേക്ക് പതിക്കുന്നത് പൊതുജനങ്ങൾക്കും ​കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുമെന്നും മുൻസിപ്പാലിറ്റി പറഞ്ഞു. മരത്തടിയിൽ നിർമ്മിച്ച നെറ്റുകളോ മറ്റോ ഉപയോ​ഗിച്ച് വസ്ത്രം മറയ്ക്കണം. ബാൽക്കണികൾ മറയ്ക്കുന്നതിന് മെറ്റൽ മെഷ് ഉപയോ​ഗിക്കരുതെന്നും മുൻസിപ്പാലിറ്റിയിറക്കിയ നിർദേശത്തിൽ വ്യക്തമാക്കി.