മലപ്പുറം വഴികടവിൽ കോളറ രോഗം പടരുന്നതായി റിപ്പോർട്ട്

നിലബൂർ: മലപ്പുറം വഴികടവില്‍ കോളറ രോഗം പടരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച എട്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. സമാന രോഗലക്ഷണങ്ങള്‍ ഉള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, മഞ്ചേരി മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം കൊടുത്തു.

LEAVE A REPLY