അബുദാബി: യു എ ഇ ആസ്ഥാനമായുള്ള പ്രമുഖ ധന വിനിമയ സ്ഥാപനമായ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി സിനിമ താരം മംമ്ത മോഹൻദാസ്. ദുബായില്‍ നടന്ന ചടങ്ങില്‍ അല്‍ അന്‍സാരി അധികൃതരാണ് പ്രഖ്യാപനം നടത്തിയത്. കൂടുതല്‍ ജനങ്ങളിലേക്ക് ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയ സ്ഥാപനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും വരും നാളുകളില്‍ വിവിധ ക്യാമ്പയിനുകളില്‍ അല്‍ അന്‍സാരിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു. പ്രവാസി കമ്മ്യൂണിറ്റിയാണ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ഇതുപോലുള്ള സ്ഥാപനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത് എന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.