വാഷിംഗ്‌ടൺ: അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ നിർദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികൾക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങിയതായും സൂചനയുണ്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ഗൂഗിളിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നത്. പിരിച്ചുവിടലിന് പിന്നാലെ നിയമന നടപടികളുമായി ഗൂഗിൾ സി ഇ ഓ സുന്ദർ പിച്ചൈ രംഗത്തു വന്നത് വാർത്തയായിരുന്നു. കഴിഞ്ഞ മാസമാണ് പിച്ചൈ പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഗൂഗിളിലെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം പിച്ചൈ വെട്ടികുറച്ചതായാണ് റിപ്പോർട്ടുകൾ.എന്നാൽ ഗൂഗിൾ ഇതിനോടകം തന്നെ പിരിച്ചുവിടലുകൾ അവസാനിപ്പിച്ചു പുതിയ നിയമനം ആരംഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ.