മുഖം മിനുക്കി മോദി സര്‍ക്കാര്‍ 2.0

ന്യൂഡല്‍ഹി: അടിമുടി മാറ്റവുമായി രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ. 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ് രാഷ്ട്രപതി ഭവനില്‍ പുരോഗമിക്കുന്നു.

രാഷ്ട്രപതി രാംനാദ് കോവിന്ദ് ആദ്യം സത്യപ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തത് നാരയണ്‍ റാണെയ്ക്ക് ആയിരുന്നു. മലയാളിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് രാജീവ്.

പുനസംഘടന കഴിയുന്നതോടെ മോദി മന്ത്രിസഭയില്‍ 78 അംഗങ്ങളാണുണ്ടാവുക. 43 പുതിയ മന്ത്രിമാരില്‍ 36 പേര്‍ പുതുമുഖങ്ങളാണ്. 15 പേര്‍ക്കാണ് കാബിനറ്റ് പദവി. 11 വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുനസംഘടന. ഇതില്‍ രണ്ടുപേര്‍ക്കാണ് ക്യാബിനറ്റ് പദവി. ഒ.ബി.സി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിസഭയിലുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലുമാണ് പുറത്തായവരില്‍ പ്രമുഖര്‍. ഇരുവര്‍ക്കും സംഘടനാതലത്തില്‍ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ ഉണ്ടാകുമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY