യുഎഇയിലേക്ക് കുടുംബസമേതം വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ അനുവദിക്കും

ദുബായ്: യുഎഇയിലേക്ക് കുടുംബസമേതം വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, രോഗിയുടെ കൂടെ വരുന്നവര്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഗ്രൂപ്പ് വിസ പ്രയോജനപ്പെടുത്താം. യുഎഇയിലെ വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാവുന്ന 15 സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി ഐ സി പി അറിയിച്ചു. ഗ്രൂപ്പ് വിസ അനുവദിച്ചു തുടങ്ങുന്നതോടെ പ്രവാസികള്‍ക്കും ഗുണകരമാവും. യുഎഇയില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ ബന്ധുക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ 90 ദിവസം കാലാവധിയുള്ള വിസയെടുത്ത് യുഎഇയിലേക്ക് കൊണ്ടുവരാനും പുതിയ പരിഷ്‌കാരത്തില്‍ വ്യവസ്ഥയുണ്ട്.

LEAVE A REPLY