ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഡോക്ടറേറ്റ് തട്ടിപ്പ് വ്യാപകമാവുന്നു. പണം നല്‍കിയാല്‍ ഡോക്ടറേറ്റ് സംഘടിപ്പിച്ച് നല്‍കുന്ന സംഘങ്ങള്‍ ആവശ്യത്തിന് പണം കയ്യില്‍ ഉണ്ടെങ്കിലും ആരും ബഹുമാനിക്കുന്നില്ല എന്ന് ചിന്തിക്കുന്ന സമൂഹത്തിലെ ഉന്നതരായ ആളുകളെയും ബിസിനസ്‌കാരെയുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നതും തട്ടിപ്പില്‍ പെടുന്നതും കൂടുതലും മലയാളികളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പേരിനു മുന്നില്‍ ഡോക്ടറെന്ന് എഴുതിയാല്‍ ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. അയ്യായിരം മുതല്‍ ഇരുപതിനായിരം ദിര്‍ഹം വരെയാണ് ഡോക്ടറേറ്റിന് ഈടാക്കുന്നത്. ഇതിന് പുറമേ ഡോക്ടറേറ്റിന് ആളുകളെ സംഘടിപ്പിച്ച് നല്‍കിയാല്‍ കമ്മീഷനും നല്‍കും. ഗ്ലോബല്‍ ഡിജിറ്റല്‍ സാമൂഹ്യ സേവന ഡോക്ടറേറ്റ്, ഡിജിറ്റല്‍ ജീവകാരുണ്യ ഡോക്ടറേറ്റ്, സംഘാടന മികവിനുള്ള ഡോക്ടറേറ്റ്, തുടങ്ങി പല മേഖലയിലാണ് ഡോക്ടറേറ്റുകള്‍ ലഭിക്കുക. വിദേശങ്ങളിലെ ഡീമ്ഡ് യൂണിവേഴ്‌സിറ്റിയുടെയും വ്യാജ വിദേശ യൂണിവേഴ്‌സിറ്റികളുടെയും പേരില്‍ വിദേശപൗരന്മാരെ യൂണിവേഴ്‌സിറ്റി മേധാവികളുടെ വേഷം ധരിപ്പിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വെച്ചാണ് ഡോക്ടറേറ്റുകള്‍ നല്‍കുന്നത്.