പാലക്കാട് : കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെന്ന് ഭാര്യ. തന്റെ 25 പവന്‍ സ്വര്‍ണം ഉള്‍പ്പെടെ വിറ്റും പണയം വെച്ചുമാണ് യുവാവ് റമ്മി കളിച്ചതെന്ന് ഭാര്യ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കളിക്കാന്‍ പണം കിട്ടാനായി ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ആരോഗ്യ വിദഗ്ധരുടെ സേവനം തേടേണ്ടതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.