മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കരുതല്‍ തടങ്കലിലാക്കും: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനാണ് നടപടി.കേസന്വേഷണം കാര്യക്ഷമമായി നടത്തുന്നതിന് സൈബര്‍ സെല്‍ നവീകരിക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് എത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

LEAVE A REPLY