റിയാദ്: സൗദിയില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ പരീക്ഷ മൂന്നാംഘട്ടം ആരംഭിച്ചു. വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ നൈപുണ്യം പരിശോധിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം.
50 മുതല്‍ 499 തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ പരീക്ഷയില്‍ പങ്കെടുക്കണം. പരീക്ഷയ്ക്കായി രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി 34 കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. 23 സ്‌പെഷ്യലൈസേഷനുകളിലായി 1099 ജോലികളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.