ജമ്മു കാശ്മീരില്‍ തീവ്രവാദ ആക്രമണത്തില്‍ ജവാന് വീരമൃത്യു

ജമ്മു: ഷോപ്പിയാനില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് ഭീകരാക്രമണം ഉണ്ടായത്. ഷോപിയാനിലെ ദ്രാഗഡില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും തിരച്ചില്‍ നടത്തുകയായിരുന്നു.

LEAVE A REPLY