ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം

    ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയ്ക്ക് സമീപം പഞ്ചാബിലെ അമൃത്സറില്‍ ഡ്രോണ്‍ സാന്നിദ്ധ്യം. ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ വെടി ഉതിര്‍ത്തതോടെ ഡ്രോണ്‍ പാക് അതിര്‍ത്തിക്കുള്ളിലേയ്ക്ക് കടന്നു. സമാന സംഭവങ്ങള്‍ അതിര്‍ത്തിക്ക് സമീപം മുമ്പും ഉണ്ടായിട്ടുണ്ട്.

    അതേസമയം ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ക്കായുള്ള സൈന്യത്തിന്റെ തിരച്ചിലിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇയാളില്‍നിന്നും സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തു.