ടിപിആർ എട്ട് ശതമാനമായാൽ തിയറ്ററുകൾ തുറക്കാം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ താഴെ വന്നാൽ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ടിപിആർ കൂടുകയാണ് ചെയുന്നത്, അതിനാൽ ഉടനെ തിയറ്ററുകൾ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററുകൾ നിൽക്കുന്ന സ്ഥലത്ത് ടിപിആർ കുറവാണെങ്കിലേ ഇത് കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കി. വിനോദ നികുതി ഇളവ് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY