വേനൽ മഴ ലഭിക്കാത്ത സാഹചര്യത്തിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിംഗ് വഴി മഴ പെയ്യിക്കാനുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ് യു.എ.ഇ. സാധാരണ ജനുവരി, ഫ്രെബ്രുവരി മാസങ്ങളിൽ യു.എ.ഇയിൽ മികച്ചതോതിൽ മഴ ലഭിക്കാറുണ്ട് എന്നാൽ, ഇക്കുറി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ചെറിയ മഴ ലഭിച്ചതല്ലാതെ കനത്ത മഴ എവിടെയും ലഭിച്ചില്ല. യു.എ.ഇ വേനൽകാലത്തിലേക്ക് പ്രവേശിക്കുകയും ചൂട് വർധിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യു.എ.ഇ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.
ഡ്രോണുകളുടെ സഹായത്തോടെ മഴമേഘങ്ങളിലേക്ക് ഇലക്ട്രിക്കൽ ചാർജ് നൽകി അതുവഴി മഴ പെയ്യിക്കാനുള്ള പദ്ധതിയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരമ്പരാഗത ക്ലൗഡ് സീഡിങ് രീതിക്ക് പകരം മേഘങ്ങളിൽ രാസപദാർഥം ഉപയോഗിക്കുന്നതിന് ഡ്രോണുകളുടെ സഹായം തേടാനാണ് ആലോചന. ഇതിന്‍റെ പ്രാഥമിക നടപടികൾ ദുബായ് സനദ് അക്കാദമിയിലാണ് നടത്തുന്നത്.