പാചക വാതക വില വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ

ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചക വാതക സിലിണ്ടറിന് 25 രൂപ കൂടി. പുതുക്കിയ വില ഇന്ന് രാവിലെ മുതൽ നിലവിൽ വന്നു. എറണാകുളത്തെ പുതിയ വില 801 രൂപയായി ഉയർന്നു. കഴിഞ്ഞ ആഴ്ച്ച പാചക വാതക വില 50 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 80 രൂപയിൽ അധികമാണ് വർധിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 5 രൂപ കുറഞ്ഞു.