ഇന്ത്യയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വൻ വർദ്ധനവ്

ന്യൂഡൽഹി: ഇന്ത്യയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ല്‍ 70 ദശലക്ഷം ഇന്ത്യക്കാര്‍ക്കാണ് പ്രമേഹമുണ്ടായിരുന്നതെങ്കില്‍ 2023 ആയപ്പോഴേക്കും 1.1 കോടി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗോവയിലാണ്. കേരളം മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് നാലിലൊരാള്‍ക്ക് പ്രമേഹമുണ്ടെന്നും പഠനത്തില്‍ പറയുന്നു. പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി സംസ്ഥാന തലത്തില്‍ തന്നെ ഇടപെടലുകളുണ്ടാകണമെന്നും ഐസിഎംആര്‍ ആവശ്യപ്പെടുന്നു. അമിത രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, അമിത വണ്ണം എന്നീ ജീവിതശൈലി രോഗങ്ങളുള്ളവരുടെ എണ്ണവും രാജ്യത്ത് കൂടുതലാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടി. പഠനത്തിന്റെ ഭാഗമായി ഐസിഎംആറിലെ ഡോക്ടര്‍മാര്‍ നഗര- ഗ്രാമ മേഖലകളില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ 2008 ഒക്ടോബര്‍ 18നും 2020 ഡിസംബര്‍ 17നുമിടയില്‍ പരിശോധിച്ചിരുന്നു.

LEAVE A REPLY