ഹോം പ്രെഗ്നൻസി ടെസ്റ്റ് എപ്പോൾ, എങ്ങിനെ ?

ഗര്‍ഭധാരണം, ഒരു സ്ത്രീയെ സന്തോഷത്തിന്റെ കൊടുമുടി കയറ്റാനും ഭയത്തിന്റെ കൊക്കയിലേയ്ക്ക് വലിച്ചെറിയാനും ഒരുപോലെ സാധിക്കുന്ന അവസ്ഥയാണത്. നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചുനോക്കൂ, വിവാഹശേഷം ഒരു കുഞ്ഞിനായി വളരെ കാലമായി കാത്തിരിക്കുന്ന ഒരു സ്ത്രീയ്ക്ക് എത്രത്തോളം സന്തോഷം നല്‍കുന്ന ഒന്നാകും താന്‍ ഗര്‍ഭിണി ആണെന്ന തിരിച്ചറിവ്, അതേസമയം, അവിവാഹിതയായ, മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ പങ്കാളിയുമായി നല്ല നിമിഷങ്ങള്‍ ചിലവഴിക്കുന്ന ഒരു പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന ആ നിമിഷം ഒന്ന് ആലോചിച്ചുനോക്കൂ.

വിവാഹിതയോ അവിവാഹിതയോ ആകട്ടെ, ഗര്‍ഭധാരണത്തിന് പണ്ട് കാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഒരു പരിധിവരെ സാധ്യതകള്‍ വളരെ കൂടുതലാണ്. ഒരു പരിധിവരെ ലൈംഗിക സ്വാതന്ത്ര്യം നമ്മുടെ പുതുതലമുറ ആസ്വദിച്ചു തുടങ്ങിയെന്നുവേണം പറയാന്‍. എന്നാല്‍ ഒരാളുടെ ജീവിതത്തെ അപ്പാടെ മാറ്റിവറിക്കുന്ന ഗര്‍ഭധാരണം എന്ന അവസ്ഥയെ തിരിച്ചറിയാന്‍ ഇന്ന് സ്ത്രീപുരുഷ ഭേതമന്യേ അറിവ് കുറവാണെന്നത് പറയാതെവയ്യ. വെറും 50 രൂപ ചിലവില്‍ വീട്ടിലിരുന്നുകൊണ്ടുതന്നെ താന്‍ ഗര്‍ഭിണി ആണോയെന്ന് ഒരു പെണ്‍കുട്ടിക്ക് സ്വയം തിരിച്ചറിയാന്‍ സാധിക്കുന്നതെയുള്ളു. ഇതിനായി ഹോം പ്രെഗ്നന്‍സി കിറ്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ അതിന് മുമ്പ് ചില സുപ്രധാനകാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

ഗര്‍ഭധാരണത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ആര്‍ത്തവം തെറ്റുകയെന്നത്. ഗര്ഭധാരണത്തിനായി കാത്തിരിക്കുന്നവര്‍ ഓവുലേഷന്‍ സമയത്ത് ശെരിയായ രീതിയില്‍ ബന്ധപ്പെട്ടു കഴിഞ്ഞു 14 ദിവസങ്ങള്‍ക്കുള്ളില്‍ പെരിയഡ്സ് ആവാതിരിക്കുകയും, ബ്രെസ്റ്റില്‍ പൈന്‍ വരുകയും,അടിവയറില്‍ പൈന്‍ വരുക, മൂഡ് സ്വിങ്‌സ് വരുക, ഓക്കാനം, ഛര്‍ദ്ദി, നടുവേദന, ഇടയ്ക്ക് ഇടയ്ക്ക് മൂത്രമൊഴിക്കാന്‍ ഉള്ള ടെന്‍ഡന്‍സി തോന്നുക, spoting എന്നറിയപെടുന്ന നേരിയ രക്തസ്രാവം ഒക്കെ അനുഭവപ്പെടുമ്പോള്‍ പിന്നെ ടെന്‍ഷന്‍ ആയിരിക്കും പ്രെഗ്‌നന്‍സി ആണോ അതോ പെരിയഡ്സ് ആക്കാനാണോ എന്ന്.
അതുപോലെ തന്നെ അവിചാരിതമായി FERTILE പീരിയഡില്‍ ബന്ധപ്പെടുകയും, എന്നാല്‍ ഗര്ഭധാരണം ആഗ്രഹിക്കാത്തവരുമായിട്ടുള്ളവരും ഇതേ ടെന്‍ഷന്‍ അനുഭവിക്കാറുണ്ട്. ഇങ്ങനെ അക്ഷമരായി ഇരിക്കുന്നവര്‍ക്ക് ഗര്‍ഭിണി ആണോ എന്നുറപ്പാക്കാനുള്ള എളുപ്പവും, വിശ്വസനീയവും, അമിത ചെലവുകളില്ലാത്തതുമായ ഒരു മാര്‍ഗ്ഗമാണ് ഹോം പ്രെഗ്‌നന്‍സി കിറ്റുകള്‍.

ഒരു സംശയം തോന്നുമ്പോള്‍ തന്നെ ഓടിച്ചെന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഹോം പ്രെഗ്‌നന്‍സി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്യാം എന്ന് കരുതരുത്. ഹോം പ്രെഗ്‌നന്‍സി കിറ്റുകള്‍ എപ്പോള്‍ ഉപയോഗിക്കണം, എത്ര നേരത്തെ ഹോം പ്രെഗ്‌നന്‍സി ടെസ്റ്റ് ചെയ്യാന്‍ സാധിക്കും, പ്രെഗ്‌നന്‍സി കിറ്റുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നതൊക്കെ മനസ്സ്‌സിലാക്കേണ്ടതുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത് ഓവുലേഷന്‍ കഴിഞ്ഞു ഫെല്ലോപിയന്‍ ട്യൂബിലേക്ക് എത്തുന്ന അന്ധത്തിനെ sperm കാത്തിരിക്കുകയാണെങ്കില്‍ അപ്പൊത്തന്നെ fertilization നടക്കും. ഇനി അതല്ലെങ്കില്‍ അടുത്ത 24 മണിക്കൂറില്‍ എങ്കിലും sperm എഗ്ഗുമായി സംയോജിക്കണം. എന്നാല്‍ മാത്രമേ fertilization അഥവാ ബീജസങ്കലനം നടക്കുകയൊള്ളു. fertilization നടന്നു കഴിഞ്ഞു 4 അല്ലെങ്കില്‍ 5 ദിവസമാകുമ്പോള്‍ മാത്രമേ എംബ്രിയോ യൂട്രസിലേക്ക് എത്തുകയൊള്ളു. ഇങ്ങനെ embryo യുട്രെസ്സില്‍ എത്തി 5 അല്ലെങ്കില്‍ 6 ദിവസം കഴിയുമ്പോള്‍ ആണ് നല്ലരീതിയില്‍ ഗര്ഭപാത്ര ഭിത്തിയില്‍ ഭ്രൂണം വേര് ഉറക്കുകയൊള്ളു. അങ്ങനെ ഭ്രൂണം വേരുറപ്പിക്കുമ്പോള്‍ trophoblast ഉല്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ് beta HCG അല്ലെങ്കില്‍ ബീറ്റ human chorionic gonadotrophin. ഈ ഹോര്‍മോണ്‍ ഗര്‍ഭ പാത്രത്തിലെ രക്ത കുഴലുകളില്‍ നിന്ന് അമ്മയുടെ മറ്റു രക്ത കുഴലുകളിലേക്ക് ഒരു നിശ്ചിത അളവില്‍ എത്തുമ്പോഴാണ് ബ്ലഡ് പരിശോധിച്ഛ് ഗര്‍ഭിണി ആണോ എന്ന് കണ്ടുപിടിക്കാന്‍ പറ്റുന്നത്. ഇങ്ങനെ ബീറ്റ hcg ഹോര്‍മോണ്‍ അമ്മയുടെ ബ്ലഡില്‍ കലര്‍ന്ന് ഏകദേശം 2 ദിവസം ആകുമ്പോഴേക്കും ഈ ഹോര്‍മോണ്‍ മൂത്രത്തിലൂടെ പുറന്തള്ളാന്‍ തുടങ്ങും അപ്പോള്‍ മാത്രമേ നമുക്ക് ഹോം പ്രെഗ്‌നന്‍സി കിറ്റ് ടെസ്റ്റ് ചെയ്താല്‍ പോസറ്റീവ് കാണിക്കുകയൊള്ളു.

ചുരുക്കത്തില്‍ ഓവുലേഷന്‍ കഴിഞ്ഞു ചുരുങ്ങിയത് 14 ദിവസം കഴിഞ്ഞാല്‍, അല്ലെങ്കില്‍ fertilization കഴിഞ്ഞു 14 ദിവസം കഴിഞ്ഞാല്‍ മാത്രമേ urine പ്രെഗ്‌നന്‍സി കിറ്റ്, ടെസ്റ്റ് ചെയ്തിട്ട് കാര്യമുള്ളൂ. fertilization എന്ന നടക്കും എന്നത് പലപ്പോഴും കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്, അതുകൊണ്ട് തന്നെ ഓവുലേഷന്‍ കഴിഞ്ഞുള്ള 14 ദിവസമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്. ഒന്നുകൂടെ എളുപ്പത്തില്‍ പറഞ്ഞാല്‍ അടുത്ത പെരിയഡ്സ് തീയതി വരെ കാത്തിരുന്നതിനു ശേഷം urine പ്രെഗ്‌നന്‍സി കിറ്റ് ടെസ്റ്റ് ചെയ്തിട്ടേ കാര്യമുള്ളൂ.

ഇന്ന് വിപണിയിലുള്ള ഹോം പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് നമ്മള്‍ ടെസ്റ്റ് ചെയ്തു നോക്കുമ്പോള്‍ പ്രെഗ്‌നന്‍സി ഒന്നും ഇല്ല എങ്കില്‍ ഒരു ചുവപ്പ് വര മാത്രമേ ആ കാര്‍ഡിലെ കണ്ട്രോള്‍ ലൈന്‍ കാണിക്കൂ. പ്രെഗ്‌നന്‍സി ഉണ്ട് എന്നാണെങ്കില്‍ അതായത് ബീറ്റ hcg ഹോര്‍മോണ്‍ ആ urine സാംപിളില്‍ ഉണ്ട് എന്നാണെങ്കില്‍ 2 ചുവപ്പ് വര കാണാന്‍ സാധിക്കും.

ഇനി ഹോം പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റ് വാങ്ങുമ്പോഴും ചിലത് ശ്രദ്ധിക്കാനുണ്ട്.
അതില്‍ ആദ്യത്തേതാണ് കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക എന്നത്. കാലാവധി കഴിഞ്ഞ കിറ്റുകള്‍ കാര്‍ഡില്‍ തെളിയുന്ന ലൈനുകളില്‍ തെറ്റിനു കാരണമാകും. അതുമാത്രമല്ല അബോര്‍ഷന്‍ ഉണ്ടായ ഉടനെ ഇത്തരം പരിശോധന നടത്തിയാല്‍ ഫലം പോസറ്റീവ് ആണെന്ന് കാണിച്ചേക്കാം.

ഹോം പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റ് വച്ച് നമ്മള്‍ യൂറിന്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
ആദ്യമായി അതില്‍ പറഞ്ഞിരിക്കുന്ന instructions അതില്‍ പറഞ്ഞിരിക്കുന്ന പോലെ തന്നെ ചെയ്യുക.
അതയായത്, ഗര്‍ഭപരിശോധന നടത്തിയാല്‍ ഉടന്‍ തന്നെ പരിശോധനാ ഫലം കിറ്റില്‍ പറഞ്ഞിരിക്കുന്ന സമയത്തനുള്ളില്‍ നോക്കണം. എന്നാലേ കൃത്യ ഫലം ലഭിക്കൂ. അല്ലാതെ പറഞ്ഞ സമയ പരിധി കഴിഞ്ഞ് ഇതില്‍ വരകളുണ്ടെങ്കില്‍ ഫലം ശരിയാകണം എന്നില്ല. അതുപോലെ concentrated ആയിട്ടുള്ള urine പരിശോധനയ്ക്ക് എടുക്കുന്നതാണ് നല്ലത്. കാരണം ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ബീറ്റ hcg ഹോര്‍മോണ്‍ തോത് വളരെ കുറവായിരിയ്ക്കും. രാവിലെ നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം നാം വിസര്‍ജിയ്ക്കുന്ന മൂത്രത്തില്‍ ഈ ഹോര്‍മോണ്‍ തോത് കണ്ടെത്തുവാന്‍ സാധ്യതയേറെയാണ്. കാരണം വെളളം കുടിച്ചാലോ മറ്റോ മൂത്ര സാന്ദ്രത കുറയും. അപ്പോള്‍ ഈ പരിശോധനാ ഫലത്തിലും വ്യത്യാസം വന്നേക്കാം. എന്നാല്‍ ഗര്‍ഭം ആറാഴ്ച വരെയെത്തിയാല്‍ എപ്പോള്‍ മൂത്രം പരിശോധിച്ചാലും ഫലം പോസിറ്റീവ് ആയി ലഭിക്കും. കാരണം ഈ സമയത്ത് എച്ച്സിജി ഹോര്‍മോണ്‍ നല്ല രീതിയില്‍ ശരീരത്തില്‍ കാണപ്പെടും.
ഇനി ഓവുലേഷന്‍ സമയത് ശെരിയായ രീതിയില്‍ contact ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുള്ളവരില്‍, അതായത് പ്രെഗ്‌നന്‍സി കിട്ടുമെന്ന് ഉറപ്പുള്ളവര്‍ക്ക് പ്രെഗ്‌നന്‍സി കിറ്റില്‍ ചിലപ്പോള്‍ നെഗറ്റീവ് കാണിക്കാറുണ്ട്. ഇതിനു കാരണം ഭ്രൂണം ചിലപ്പോള്‍ നല്ല രീതിയില്‍ ഗര്‍ഭപാത്ര ഭിത്തിയില്‍ implant ചെയ്ത് hcg ഹോര്‍മോണ്‍ നല്ല രീതിയില്‍ അമ്മയുടെ ശരീരത്തിലെ രക്തത്തതില്‍ എത്താന്‍ വൈകുന്നതായിരിക്കും കാരണം, അതില്‍ ആശങ്കപെടേണ്ട കാര്യമില്ല ഒന്ന് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഹോര്‍മോണ്‍ കൂടുകയും ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആകുകയും ചെയ്യും.

ഇനി എങ്ങിനെയാണ് ഹോം പ്രെഗ്‌നന്‍സി കിറ്റുകള്‍ ഉപയോഗിക്കേണ്ടതെന്നു നോക്കാം.
ഇതിനായി ആദ്യം കുറച്ച് യൂറിന്‍ ശേഖരിക്കുകയാണ് വേണ്ടത്. ഏത് സമയത്തെ മൂത്രവും ഉപയോഗിക്കാമെങ്കിലും, രാവിലെ ഉണര്‍ന്നയുടനെ മൂത്രം ശേഖരിക്കുന്നതാണ് നല്ലത്. കൈ വൃത്തിയായി കഴുകിയതിന് ശേഷം പ്രഗ്നന്‍സി ടെസ്റ്റ്കാര്‍ഡ് കിറ്റ് തുറക്കുക. സ്ട്രിപ്പിന്റെ ഹോള്‍ഡ് ചെയ്യാനുള്ള ഭാഗത്ത് മാത്രം സ്പര്‍ശിക്കുക. യൂറിന്‍ സ്ട്രിപ്പിലെ ടെസ്റ്റ് വിന്‍ഡോയില്‍ ഡ്രോപ്പര്‍ ഉപയോഗിച്ച് മൂന്നു നാലു തുള്ളി മൂത്രം വീഴ്ത്തുക. അതിനു ശേഷം 10-15 സെക്കന്‍ഡ് കാത്തിരിക്കുക. ഓരോ ബ്രാന്‍ഡിലേയും സമയം വ്യത്യസ്തമായിരിക്കും.
റിസള്‍ട്ട് വിന്‍ഡോയില്‍ c control line, T result line എന്നിങ്ങനെ രണ്ട് മാര്‍ക്കിംഗുകള്‍ കാണാന്‍ സാധിക്കും. 10 മുതല്‍ 15 സെക്കന്റിന് ശേഷം തെളിയുന്ന ചുവന്ന നിറത്തിലുള്ള വരകള്‍ നോക്കി റിസല്‍ട്ട് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് കണ്ടെത്തനാകും.

LEAVE A REPLY